ചാര കാട്ടുകോഴി
ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ചാര കാട്ടുകോഴി. മുഖ്യ ഭക്ഷണം ധാന്യങ്ങളാണ് (മുള അരി) ചെറുപുഴുക്കളും കൃമികീടങ്ങളുമാണ് ഉപ തീറ്റ.ഫെബ്രുവരി മുതൽ മേയ് വരെ ഉള്ള സമയത്താണ് ഇവയുടെ പ്രജനന കാലം. മുട്ടകൾ മങ്ങിയ ചന്ദനനിറത്തിൽ കാണപ്പെടുന്നു. ഒരു തവണ നാലു മുതൽ ഏഴു മുട്ടകളാണ് ഇടാറ്. ഇരുപത്തിമൂന്നു ദിവസം കഴിയുമ്പോൾ മുട്ട വിരിഞ്ഞു കുഞ്ഞുകൾ ഇറങ്ങും.


Comments
Post a Comment