ആൽക്കിളി
താടി,തൊണ്ട,നെറ്റി,മുഖം എന്നിവ നല്ല ചുമപ്പാണ്.ശരീരം ആകെ പച്ച. ചിറകുകൾ,പിൻ കഴുത്തുമുതൽ വാലിനറ്റം വരെ കടും പച്ചനിറം.കാലിന് നല്ല ചുമന്ന നിറം.പശ്ചിമഘട്ടത്തിൽ ഗോവ മുതൽ ദക്ഷിണകേരളം വരെയുള്ള 1200 മീറ്റർ വരെ ഉയരമുള്ള മലമ്പ്രദേശങ്ങളിലെ ഈർപ്പമേറിയ നിത്യഹരിതവനങ്ങളിലാണു് ആൽക്കിളി എന്നറിയപ്പെടുന്ന ഈ പക്ഷികളെ കാണപ്പെടുന്നതു്.
Comments
Post a Comment