വലിയ പൊന്നിമരംകൊത്തി
കൊക്കിൽ നിന്നും കവിളിലേയ്ക്ക് മീശപോലെ കറുത്ത പട്ട രണ്ടായി പിരിഞ്ഞ് കാണപ്പെടുന്നു. പിൻകഴുത്തിലെ കറുത്ത പട്ടയിയിലുള്ള വെളുത്ത പൊട്ടുകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. കാട്ടിൽ വസിക്കുന്ന ഇവ വൻമരങ്ങളിൽ വളരെ വേഗം കയറി പ്രാണികളെ പിടിച്ച് തിന്നാൻ സമർഥരാണ്. ശബ്ദം ഏകദേശം ത്രിയംഗുലി മരംകൊത്തിയുടേതു പോലെയാണ്. ഡിസംബർ മുതൽ മാർച്ച് മാസം വരെയുള്ള കാലഘട്ടത്തിലാണ് കൂടുണ്ടാക്കുന്നത്. മുട്ടയുടെ ആകൃതിയിലായിരിക്കും ഇവയുണ്ടാക്കുന്ന മരപ്പൊത്തുകൾ.
Comments
Post a Comment