മേനിക്കാട

കുന്നുകൾക്ക് അരികിലൂടെ വരിവരിയായാണ് നീങ്ങുന്നത്. ചുവന്ന കൊക്കും കാലുകളും കൊണ്ട് ഇവയെ വേഗം തിരിച്ചറിയാനാകും.പറക്കുമ്പോള് വരെ കാണാവുന്ന ചുവന്ന കൊക്കുകളും കാലുകളുമുണ്ട്. പെൺക്ഷികളുടെ അടിഭാഗം നല്ല ചുവപ്പാണ്. മുകൾവശം ചെമ്പിച്ച തവിട്ടു നിറമാണ്. ആൺപക്ഷിയ്ക്ക് കറുത്ത തലയും വെള്ള കൺപുരികവുമുണ്ട്. ആണിനുമാത്രം വെളുത്ത കഴുത്തും,പുരികവും. തലയിൽ വരകളുമുണ്ട്.അടിവശത്ത് ചന്ദ്രക്കലപോലെയുള്ള അടയാളങ്ങളൂണ്ട്.ഇവ 6 മുതല് 10 വരെയുള്ള കൂട്ടമായി കാണുന്നു. ഇവ ഒറ്റ വരിയായാണ്` നീങ്ങുന്നത്. ഇവ ഇര തേടുന്നതും പൊടിയിൽ കുളിക്കുന്നതും കാലത്താണ്. കൂട്ടത്തിലെ ഏതെങ്കിലും പക്ഷിയുടെ വിളികേട്ടാൽ പെട്ടെന്ന് കൂട്ടം ചേരും.


 കുറച്ചുകൂടി വലിപ്പം കുറഞ്ഞതും മങ്ങിയ നിറത്തോടുകൂടിയ ഒരു ഉപവിഭാഗം പശ്ചിമഘട്ടത്തിൽ പൂനെയുടെ തെക്കുമുതൽ നീലഗിരിയിലും തെക്കേ ഇന്ത്യയിലെ കുന്നുകളിലും കാണുന്നു.

Comments

Popular posts from this blog

കോഴിവേഴാമ്പൽ

പനങ്കാക്ക