ചെറിയ മീൻകൊത്തി(നീലപൊന്മാൻ)


 യൂറോപ്പ്ഏഷ്യആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽകണ്ടുവരുന്ന ഒരു പക്ഷിയാണ്‌ ചെറിയ മീൻ‌കൊത്തിഅഥവാ നീലപൊന്മാൻ. കേരളത്തിലെഉൾനാടൻ ജലാശയങ്ങൾക്കു സമീപം എളുപ്പത്തിൽ കണ്ടെത്താവുന്ന ഈ പക്ഷിയ്ക്ക് പൊന്മാൻ എന്നും പേരുണ്ട്.ഏതാണ്ട് 5-6 ഇഞ്ചു വലിപ്പം. ശരീരത്തിന്റെ മുകൾഭാഗം നല്ല തിളങ്ങുന്ന നീല നിറം. അടിവശവും കണ്ണിനോടു ചേർന്നുള്ള ഒരു പട്ടയും തവിട്ടു നിറം. കണ്ണിനു പിന്നിലായി വെളുപ്പു നിറത്തിലുള്ള ഒരു പട്ടയും ഉണ്ടാവും. ജലാശയങ്ങൾക്കു സമീപം ഇരുന്ന് കണ്ണിൽപ്പെടുന്നമീനുകളെയും മറ്റു ചെറു ജലജീവികളെയും പിടി കൂടി ഭക്ഷിക്കുന്നു. മത്സ്യങ്ങൾ, വാൽമാക്രികൾ, ജലാശയത്തിൽ കാണപ്പെടുന്ന കീടങ്ങളേയും പുഴുക്കളേയുമാണ് സാധാരണ ഭക്ഷിക്കുന്നത്.



Comments

Popular posts from this blog