തങ്കത്താറാവ്

 ഹംസജനുസ്സിൽപെട്ട ഒരു പക്ഷിയാണ്‌ ചക്രവാകംഅല്ലെങ്കിൽ തങ്കത്താറാവ് . എപ്പോഴും ഇണയുമായി കാണപ്പെടുന്നു ഈ പക്ഷികൾ ഗാഢപ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.വിരഹവ്യഥയെ കാണിക്കാൻ ഇന്ത്യൻ കവികൾ ഉപയോഗിക്കുന്ന ഒരു കാവ്യസങ്കേതമാണ്‌ താമരയിതളാൽ മറഞ്ഞ ചക്രവാകത്തെ അന്വേഷിച്ച് വ്യാകുലപ്പെടുന്ന ചക്രവാകി എന്നത്. ബ്രാഹ്മണി താറാവ് എന്നുമറിയപ്പെടുന്ന ഇവ തെക്കേ ഏഷ്യമധ്യേഷ്യ,തെക്കൻ യൂറോപ്പ്വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇവ മുട്ടയിടുന്നത് ഹിമാലയത്തിലോ മധ്യേഷ്യയിലോ ആണ്‌. ഓറഞ്ച് ബ്രൗൺ നിറമുള്ള തൂവലുകളാണുള്ളത്. തലയ്ക്ക് മഞ്ഞ നിറവും വാലിന് കറുപ്പ് നിറവുമാണ് ഉള്ളത്. ദക്ഷിണേന്ത്യയിൽ ഇവ താരതമ്യേന കുറവാണ്. മിശ്രഭോജികളാണിവ. പ്രാണികളും, കീടങ്ങളും, മത്സ്യങ്ങളും, ചെറിയ ഉരഗങ്ങളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളാണ് ഇവ പുറപ്പെടുവിക്കാറ്. ഇവ ചിലപ്പോൾ കെട്ടിടങ്ങളിലും കൂട് വയ്ക്കാറുണ്ട്. ഇവയിൽ അധികവും തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്നവയാണ്. ഒക്ടോബർ- നവംബർ മാസങ്ങളിൽ വടക്കെ ഇന്ത്യയിൽ എത്തുന്ന ഇവ ഏപ്രിൽ പകുതിയോടെ തിരിച്ച്പോകും. അപൂർവമായെ തെക്കേ ഇന്ത്യയിൽ എത്താറുള്ളു.


Comments

Popular posts from this blog

കോഴിവേഴാമ്പൽ

പനങ്കാക്ക