pale billed flowerpecker (ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി)

തെക്കെ ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇത്തിക്കണ്ണികളിൽകാണുന്ന ചെറിയ പക്ഷിയാണ് ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി പൂർണ വളർച്ചയെത്തിയ ഇത്തിക്കണ്ണിക്കുരുവിക്ക് ഏതാണ്ട് എട്ട് സെന്റീ മീറ്റർ മാത്രമേ നീളം കാണുകയുള്ളൂ. ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവിയുടെ ദേഹത്തിന്റെ ഉപരിഭാഗം തവിട്ടുനിറവും അടിഭാഗം മങ്ങിയ വെള്ള നിറവുമാണ്. ഇതിന്റ കൊക്കിന്റ നിറം മങ്ങിയ ചുവപ്പ് നിറമാണ്. സൂചീമുഖിയുടെഅടുത്ത ബന്ധുവാണ് ഇത്. ഇത്തിക്കണ്ണിക്കായകളാണ് ഇത്തിക്കണ്ണിക്കുരുവിയുടെ പ്രധാന ആഹാരം. ഇത്തിക്കണ്ണിയുടെ പരാഗണത്തിനും വിതരണത്തിനും ഇത് സഹായിക്കുന്നുണ്ട്

The pale-billed flowerpecker or Tickell's flowerpecker  is a tiny bird that feeds on nectar and berries, found in India, Bangladesh and Sri Lanka. The bird is common especially in urban gardens with berry bearing trees. They have a rapid chipping call and the pinkish curved beak separates it from other species in the region


Comments

Popular posts from this blog