Purple heron(ചായമുണ്ടി)

കൊക്കുകളുടെ കുടുംബത്തിലെ മുണ്ടിവർഗ്ഗത്തിൽപ്പെട്ട ഒരിനം നീർപ്പക്ഷിയാണ് ചായമുണ്ടി . ഇംഗ്ലീഷിൽ Purple Heron എന്നറിയപ്പെടുന്ന ചായമുണ്ടിയ്ക്ക്മെലിഞ്ഞു നീണ്ടുവളഞ്ഞ കഴുത്തും, തലയിലും കഴുത്തിലും ചെമ്പിച്ച തവിട്ട് നിറവും, പുറവും ചിറകുകളും ഇരുണ്ടതും ഊതച്ഛായയുള്ളതുമായ കടുത്ത ചാരനിറവും, കഴുത്തിനിരുവശത്തും കറുത്ത വരകളും, ദേഹത്തിനടിവശം കറുപ്പും, കണ്ണിനു ചുറ്റുമുള്ള ഭാഗം ഇളം പച്ചയും, കണ്ണ് മഞ്ഞ നിറവും, കാലുകൾ മഞ്ഞ കലർന്ന തവിട്ട് നിറവുമൊക്കെ കാണുന്നു. കേരളത്തിൽ ഇവ കൂടുകൂട്ടുന്നതായി അറിവില്ല. പാടഭാഗങ്ങളിൽ ഇര തേടുന്നത് കാണാം.മരങ്ങൾ തിങ്ങിനിറഞ്ഞ തണ്ണീർ തടങ്ങളിൽ കണ്ടൂവരുന്നു. തുടരെ തുടരെ ശബ്ദിച്ച് പറക്കുന്ന സ്വഭാവം.

The purple heron is a wide ranging species of wading bird in the heron family, Ardeidae. The scientific name comes from Latin ardea"heron", and purpureus, "coloured purple". It breeds in Africa, central and southern Europe, and southern and eastern Asia. The Western Palearcticpopulations migrate between breeding and wintering habitats whereas the African and tropical-Asian populations are primarily sedentary, except for occasional dispersive movements.


Comments

Popular posts from this blog