Popular posts from this blog
കോഴിവേഴാമ്പൽ
സഹ്യപർവതവനനിരകളിൽ മാത്രം കാണുന്ന ഒരു തദ്ദേശീയ കാട്ടുപക്ഷിയാണ് കോഴിവേഴാമ്പൽ . പരുക്കൻ ശബ്ദം മുഴക്കി പറന്നു നടക്കുന്ന കോഴിവേഴാമ്പൽ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്. ഒരിടത്തും അടങ്ങിയിരിക്കുന്ന പ്രകൃതമല്ല കോഴിവേഴാമ്പലിന്റേത്, അവയുടെ ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും, കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടവും ആരേയും ആകർഷിക്കും.
പനങ്കാക്ക
വയലുകളും പറമ്പുകളും ചരൽപ്രദേശങ്ങളുമുൾപ്പെടുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക ഇവയ്ക്കു ഏകദേശം മാടപ്രാവിന്റെ വലിപ്പമുണ്ട്. ഇവയുടെ ദേഹം തടിച്ചതും, തല വലിപ്പമുള്ളതും, വാൽ ചെറുതുമാണ്. പനങ്കാക്കയുടെ തല, കഴുത്ത്, ശരീരത്തിന്റെ മുകൾഭാഗം എന്നിവയ്ക്ക് തവിട്ട് നിറമാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീലനിറത്തിലാണ് കാണപ്പെടുന്നത്. പറക്കുന്ന സമയത്ത് ചിറകുകൾ കൂടുതൽ ഭംഗിയുള്ളതായി തോന്നും. സാധാരണയായി ഈ പക്ഷികളെ തെങ്ങ് , പന , തുടങ്ങിയ വൃക്ഷങ്ങളുടെ മുകളിലായി കണ്ടുവരാറുണ്ട്. ടെലിഫോൺ കമ്പിത്തൂണുകൾ, വൈദ്യുതകമ്പികൾ, എന്നിവയിലും ഇവയെ കാണാം. പനങ്കാക്ക വളരെ ശ്രദ്ധയുള്ള പക്ഷിയാണ്. ഏതെങ്കിലും ഒരു ചെറിയ ജീവി ശ്രദ്ധയിൽപ്പെട്ടാൽ മതി സാവധാനം താഴേക്ക് പറന്നു തുടങ്ങും. വലിയ ഇരയാണ് കിട്ടുന്നതെങ്കിൽ കല്ലിലോ മരത്തിലോ അടിച്ച് കൊന്നതിനു ശേഷമാണ് ഭക്ഷിക്കുക.
Comments
Post a Comment