Red-vented bulbul(നാട്ടുബുൾബുൾ)

കേരളത്തിൽ കാണപ്പെടുന്ന ബുൾബുളുകളിൽ ഒരിനമാണിത്. ഇവയിൽ എണ്ണത്തിൽ കൂടുതൽ നാട്ടുബുൾബുളും ഇരട്ടത്തലച്ചിയുമായിരിക്കും . ഏകദേശം 6-7 ഇഞ്ചു വലിപ്പം, കടും തവിട്ടു നിറം. തല, മുഖം, കഴുത്ത് ഇവ കറുപ്പ്. തലയിലെ തൂവലുകൾ ഒരു ശിഖ പോലെ എഴുന്നു നിൽക്കും. പുറത്തെ തൂവലുകളുടെ അറ്റത്ത് ചെറിയ വെളുത്ത കരയുള്ളതിനാൽ അവയുടെ ശരീരം ദൂരെനിന്ന് നോക്കിയാൽ മീൻചെതുമ്പൽ പോലെ തോന്നും. ഗുദഭാഗത്ത് ഒരു ചുവന്ന ത്രികോണാകൃതിയുള്ള പൊട്ടും വാലിന്റെ അറ്റത്ത് അല്പം വെള്ള നിറവും, വാലും പാട്ടയും ചേരുന്ന ഭാഗത്ത് തൂവെള്ള പട്ടയും ആണ് പ്രത്യേകതകൾ. തലയിൽ കണ്ണിനു മിതെയോ താഴെയോഎങ്ങും വെള്ളപ്പൊട്ടോ വരയോ ഇല്ല എന്നതും തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങൾ ആണ്.